ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തിലെ ഉത്സവത്തിന് മെയ് നാലിന് കൊടിയേറും. വൈകിട്ട് 6.30ന് കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് ദീപാരാധന, 8.30ന് കൊടിയേറ്റ് സദ്യ. അഞ്ചിന് വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, രാത്രി ഒന്‍പതിന് സംഗീതസദസ്. ആറിന് രാത്രി 8.30ന് ദീപാരാധന, ഒന്‍പതിന് വീണ കച്ചേരി. 11ന് നൃത്താജ്ഞലി. ഏഴിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, രാത്രി ഒന്‍പതിന് സംഗീതസദസ്.
എട്ടിന് രാത്രി 8.30ന് ദീപാരാധന, ഒമ്പതിന് നൃത്തനൃത്ത്യങ്ങള്‍, 11ന് കഥകളി. ഒന്‍പതിന് വൈകിട്ട് അഞ്ചിന് പഞ്ചാരി മേളം, രാത്രി 8.30ന് ദീപാരാധന, ഒന്‍പതിന് ഗാനതരംഗിണി, 12ന് കഥകളി. 10ന് രാവിലെ പത്തിന് ഓട്ടം തുള്ളല്‍, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, രാത്രി ഒന്‍പതിന് നൃത്ത സന്ധ്യ, 12ന് കഥകളി. 11ന് രാവിലെ ഒമ്പതിന് സംഗീതാരാധന, രാത്രി ഏഴിന് ദീപാരാധന, 8.45ന് ആറാട്ട് പുറപ്പാട്, ഒന്‍പതിന് ഭക്തിഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: