എരുമേലി: കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ കുഴിയില്‍ ചാടിച്ച് റബ്ബര്‍ വിലയിടിച്ച്ത് മുന്‍ കേന്ദ്രമന്ത്രി ചിദംബരവും, കെ.എം. മാണിയുമാണന്ന് പി.സി. ജോര്‍ജ്ജ്.കെഎസ്ആര്‍ടിസി എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് പുതിയ സര്‍വ്വീസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുവാന്‍ എത്തിയതായിരുന്നു പി.സി. ജോര്‍ജ്ജ്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമായ റബ്ബര്‍ ഇറക്കുമതിയിലൂടേയും മറ്റും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ നേതൃത്വത്തില്‍ സംഭരിച്ചിരിക്കുകയാണ്. അന്ന് പ്രതിക്ഷേധിക്കാതെ ഇതിന് കൂട്ട് നിന്നത് കെ.എം. മാണിയാണ്.ഇങ്ങനെ അഞ്ച്കോടി ടണ്‍ റബ്ബര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ സംഭരിച്ച് വച്ചിരിക്കുകയാണ്.
കേരളത്തില്‍ റബ്ബര്‍ കര്‍ഷരെ സഹായിക്കുന്നതിന് ഉയര്‍ന്ന വിലയ്ക്ക് റബ്ബര്‍ സംഭരിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചിലവഴിച്ചു. എന്നാല്‍ ഒരു കിലോ റബ്ബര്‍ പോലും കര്‍ഷകരില്‍ നിന്ന് സംഭരിച്ചില്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: