ചാലക്കുടി: ആരാധനലയങ്ങളില്‍ മോഷണം നടത്തുന്ന പ്രതിയെ ചാലക്കുടി സി.ഐ.ബാബൂ കെ തോമസ്സ് അറസ്റ്റ് ചെയ്തു.മേലൂര്‍ പൂലാനി കുറുപ്പം സ്വദേശി കീഴാറ വീട്ടില്‍ ഭാസ്ക്കരന്‍ (48) ആണ് പിടിയിലായത്.മുന്‍പ് നിരവധി തവണ പിടിയിലായിട്ടുള്ള ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ചിറങ്ങര ഭഗവതി ക്ഷേത്രത്തിലും, കലിക്കല്‍ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ കേസ്സിലാണ് അറസ്റ്റ്.ചാലക്കുടി,ഇരിഞ്ഞാലക്കുട,കൊടകര, മേഖലയിലെ നിരവധിക്ഷേത്രങ്ങളിലെയും,പള്ളികള്ളിലെയുംഭണ്ഡാരങ്ങള് കവര്‍ന്നിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു.
ഇതിന് പുറമെ ചാലക്കുടി ടൗണ്‍ മുസ്ലീം പള്ളി,പോട്ട പറക്കൊട്ടിക്ക്ല് ക്ഷേത്രം,നായരങ്ങാടി ക്ഷേത്രം,കൊടകര വാസുപുരം ശ്രീകൃഷ്ണ ക്ഷേത്രം,കോട്ടായി കാരണവര്‍ ക്ഷേത്രം, കോടാലി കൊടുങ്ങപള്ളി തുടങ്ങി 28 ഓളം ആരാധാനാലയങ്ങളിലെ ഭണ്ഡാരം മോഷണം നടത്തിയാതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പ്രതിയില്‍ നിന്ന് സ്ഥിരമായി നാണയങ്ങള്‍ വാങ്ങിക്കുന്ന അങ്കമാലിയിലെ വ്യാപാരിയെ പോലീസ് അന്വേഷിക്കുന്നുണ്ട്.എസ്..ഐ.ടി.പി. ഫര്‍ഷാദ്,പ്രൊബേണറി എസ്.ഐ.ശ്രീഹരി,സീനിയര്‍ സിപിഒമാരായ സി.എ.സാദത്ത്,സജിവര്‍ഗ്ഗീസ്,എം.സതീശന്, സിപിഒമാരായ സി.ബി. ഷെറിന്,വി.യു,സില്‍ജോ,കെ.വി.സുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്ത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: