ചെറുതുരുത്തി: സാമവേദപണ്ഡിതനായ ബ്രഹ്മശ്രീ തോട്ടത്തില്‍ മന ആര്യന് നമ്പൂതിരി അന്തരിച്ചു. പാഞ്ഞാളിലെ സാമവേദ പാരമ്പര്യമുള്ള നാല് മനകളില്‍ ഒന്നായ തോട്ടത്തില്‍ മനയിലെ അംഗമായ ഇദ്ദേഹം പാഞ്ഞാള്‍ ഗവ. ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അവിടെ തന്നെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ വൈദികവിഷയങ്ങളില്‍ വിശേഷാല്‍ സാമവേദ സംബന്ധമായ ആലാപന ശൈലിയിലും അധ്യാപനത്തിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
നാശോന്മുഖമായ സാമവേദ പാരമ്പര്യത്തിന് പുതുജീവന്‍ നല്‍കിയതില്‍ ആര്യന് നമ്പൂതിരിക്ക് പ്രധാന പങ്കുണ്ട്. ഇദ്ദേഹം മൂലംകോട് അതിരാത്രം മുതലായ അനേകം യാഗാദികര്‍മ്മങ്ങളില്‍ പ്രധാന സ്ഥാനം വഹിക്കുകയും ചെയ്തു.
വിദേശ യൂണിവേഴ്സിറ്റിയായ ബ്രിട്ടണിലെ വേയില്‍സ് യൂണിവേഴ്സിറ്റിയുടെ പ്രത്യേക ക്ഷണിതാവായി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ സാമവേദ പാണ്ഡിത്യത്തിനുള്ള ബഹുമതിയായി പുരസ്കാരവും നല്കിആദരിച്ചിരുന്നു.
പോളണ്ടിലെ ക്രാക്കോവ് യൂണിവേഴ്സിറ്റി ട്രഷേഴ്സ് ഓഫ് ദ വേള്‍ഡ് പുരസ്കാരം നല്കി ആദരിച്ചു. കാഞ്ചി ശൃംഗേരി മഠങ്ങളില്‍ നിന്നും കാലടി സര്‍വ്വകലാശാലകളില്‍ നിന്നും സാമവേദ പാണ്ഡിത്യത്തിനെ മാനിച്ച് വിവിധ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.ഭാര്യ ലീല അന്തര്‍ജനം. ബ്രഹ്മശ്രീ കുട്ടന് നമ്പൂതിരി സുജാത ദാമോദരന്‍, പ്രിയ കൃഷ്ണകുമാര്‍ എന്നിവരാണ് മക്കള്‍. ഈട്ടിശ്ശേരി ദാമോദരന്‍ നമ്പൂതിരി, പാതിരാകുന്നത്ത്മന കുളപ്പമുറം കൃഷ്ണകുമാര്‍ നമ്പൂതിരി, മീര നാരായണന് എന്നിവരാണ് മരുമക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: