തൃശൂര്‍: അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനും വികസന വിരുദ്ധ നിലപാടിനുമെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമയി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് നയിക്കുന്ന രാഷ്‌ട്രീയ വിശദീകരണ ജാഥ നാളെ ആരംഭിച്ച് ഒമ്പതിന് വൈകീട്ട് തൃശൂരില്‍ സമാപിക്കും. നാളെ വൈകീട്ട് അഞ്ച് മണിക്ക് കുന്നംകുളത്ത് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ പര്യടനം നടത്തും.ആറിന് കുന്നംകുളം,ഗുരുവായൂര്‍, മണലൂര്‍ ഏഴിന് നാട്ടിക,കൈപ്പമംഗലം, ഇരിഞ്ഞാലക്കുട,കൊടുങ്ങല്ലൂര്‍ മണഡലങ്ങളിലും, എട്ടിന് കൊടുങ്ങല്ലൂര്‍,പുതുക്കാട്,ചാലക്കുടി മണ്ഡലങ്ങളിലും പര്യടനം നടത്തും. സമാപന ദിവസമായ ഒമ്പതിന് ഒല്ലൂര്‍ മണ്ഡലത്തിലെ പര്യടനത്തിന് ശേഷം വൈകീട്ട് തെക്കേ ഗോപൂര നടയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സംസാരിക്കും.
ജില്ലയിലെ വിവിധ സ്വീകരണ യോഗങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍,മുന്‍സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍, വക്താവ് വി.വി.രജേഷ്,വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍,മധ്യമേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്‍,യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്അഡ്വ.കെ.കെ.അനീഷ്‌കുമാര്‍,ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്,കര്‍ഷക മോര്‍ച്ച സംസ്ഥാന സംഘടന സെക്രട്ടറി കെ.പി.ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, അഴിമതിയില്‍ മുങ്ങി കുളിച്ച ഉമ്മണ്‍ ചാണ്ടി സര്‍ക്കാരിനെതിരെ ജനമനസാക്ഷി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ മുഴുവന്‍ മഅഡലങ്ങളിലും യാത്ര നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അഴിമതിയില്‍ മുങ്ങി കുളിച്ച സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: