കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയവലിയ ഡിസാസ്റ്റര്‍ മെഡിക്കല്‍ ടീം ഭൂകമ്പ ദുരിത പ്രദേശമായ നേപ്പാളിലേക്ക് പുറപ്പെടും. 60-തോളം പേരടങ്ങുന്ന ഡിസാസ്റ്റര്‍ മെഡിക്കല്‍ സംഘം മെഡിക്കല്‍ സ്പെഷ്യാലിറ്റുകള്,പാരമെഡിക്കല്‍, വോളന്റീയേഴ്സ്,കാര്‍ഡിയാക് ഐസിയു,
ഓപ്പറേഷന് തീയറ്റര്‍, വെന്റിലേറ്റര്‍,2 ആംബുലന്‍സുകള്‍ എന്നീ സംവിധാനങ്ങളോടുകൂടിയിട്ടുള്ള3 മൊബൈല്‍ മെഡിക്കല്‍ വാഹനങ്ങള്കൊച്ചിയില് നിന്നും വിമാനം വഴി യാത്ര തിരിക്കും.
അത്യാധുനിക സംവിധാനങ്ങളുള്ള ടെലിമെഡിസിന്‍, അള്‍ട്രാ സോണോഗ്രാഫി, എക്സ്-റേ റേഡിയോഗ്രാഫി,വെന്റിലേറ്റര്‍,മൈനര്‍ ഓപ്പറേഷന് തീയറ്റര്‍,ഡെലിവറി റൂം സൗകര്യം, ഇലക്ട്രോ കാര്‍ഡിയോഗ്രാഫി,ലൈറ്റ് മൈക്രോസ്കോപ്പി,ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,ബയോ കെമിക്കല്‍ ടെസ്റ്റിങ്ങ്, ഡന്റല്‍ കെയര്‍ എന്നീ അത്യാധുനിക സംവിധാനങ്ങളും ഡിസാസ്റ്റര്‍ ടീമിലുണ്ട്. ഓര്‍ത്തോപീഡിക്സ് വിഭാഗം,
ജനറല്‍ മെഡിസിന്,ജനറല്‍ സര്‍ജറി,പീഡിയാട്രിക്സ്, എമര്‍ജന്‍സി മെഡിസിന്, ഗൈനക്കോളജി, റേഡിയോളജി എന്നീ വിഭാഗങ്ങളാണ് ഡിസാസ്സ്റ്റര്‍ മെഡിക്കല്‍ വിഭാഗത്തിലുള്ളത്.
50 ടണ്‍ ഗോതമ്പു ധാന്യവും 2000 സെറ്റ് കമ്പളി വസ്ത്രങ്ങളും ഉടനടി എത്തിക്കുവാന്‍ മാതാ അമൃതാനന്ദമയി ദേവിമഠം അധിക്യതരോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭൂകമ്പ ദുരിതങ്ങള്‍ നേരിട്ട ഭുജ്, ബീഹാര്‍, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാള്‍, കേദാര്‍നാഥ് സുനാമി ബാധിത പ്രദേശങ്ങളായ തമിള്‍നാട്, കേരള എന്നിവിടങ്ങൡലും മാതാ അമൃതാനന്ദമയി മഠം സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: