പാലക്കാട്: ബുദ്ധിമാന്ദ്യവും മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായവും ബധിരുടെ പെന്ഷന് തുക പൂര്‍ണ്ണമായി നല്‍കാതെ ചിലപഞ്ചായത്തുകള്‍ അട്ടിമറിക്കുന്നതായി ആന്റി കറപ്ഷന്‍ മൂവ്മെന്റ് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പെന്ഷന് തുക 4000 രൂപയായി ഉയര്‍ത്തണമെന്നും ഭവന നിര്‍മാണ സഹായം നാല് ലക്ഷം രൂപ നല്കാന് ജില്ലാകലക്ടര്‍ ഇടപെടണമെന്നും വിദ്യാഭ്യാസ ധനസഹായം 14,000 രൂപ തികച്ചും നല്‍കാത്ത പഞ്ചായത്ത് സെക്രട്ടറിമാരെ സന്‍സ്പെന്റ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആന്റി കറപ്ഷന്‍ മൂവ് മെന്റ് ജനറല്‍ സെക്രട്ടറി വി എസ് ഷാനവാസ്, കേരള സംസ്ഥാന രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് രാജന് നെല്ലായ, ടി പി സിദ്ദീഖ് പട്ടാമ്പി, ഇന്ദിര തരുംപുള്ളി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: