പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന റോഡ് സുരക്ഷാ നിയമം കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്തു മാത്രമേ നടപ്പിലാക്കാവു എന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി.കൃഷ്ണന് ആവശ്യപ്പെട്ടു.
പാലക്കാട് ഡിസ്ട്രിക്ട് മോട്ടോര്‍ ആന്റ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം (ബിഎംഎസ്) വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന് പ്രസിഡന്റ് കെ.സുധാകരന് അധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, യൂണിയന് ജോ.സെക്രട്ടറി കെ.വേണുഗോപാല്‍, വി.ശിവദാസ്, സലീം തെന്നിലാപുരം എന്നിവര്‍ സംസാരിച്ചു.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, മോട്ടോര്‍ തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.
ഭാരവാഹികള്‍: വി.ശിവദാസ് (പ്രസി), യു.പരശുറാം, യു.പി.രാമദാസ്, സി.ഹരിദാസ, ബി.രഘു, പി.മുരുകേശന് (വൈ.പ്രസി), സലീം തെന്നിലാപുരം(ജന.സെക്ര), വി.രാധാകൃഷ്ണന്, എ.മഹേഷ്,കെ.ശശികുമാര്‍, കെ.വേണുഗോപാല്‍, എം.അനന്തന്, സി.മുരളി (ജോ.സെക്ര), ആര്.സുരേഷ് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: