പാലാ: സമസ്തമേഖലകളിലും പരാജയപ്പെട്ട് നാണംകെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് കുറ്റപ്പെടുത്തി. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നയിക്കുന്ന രാഷ്ട്രീയപ്രചരണ ജാഥയുടെഭാഗമായി പാലായില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇവിടെ അഴിമതി നടത്തുന്നു. ബജറ്റ് വിറ്റ് കാശുണ്ടാക്കുന്ന ധനമന്ത്രിയാണ് കെ.എം. മാണിയെന്ന് നാമിപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം കൈകോര്‍ക്കുകയാണിവിടെ. സിപിഎമ്മിന്റെ പേര് കേംപ്രമൈസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നായിരിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.
നേപ്പാളിലും യമനിലും ലിബിയയിലും ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതായും പി.എം. വേലായുധന് വ്യക്തമാക്കി. കോഴമാണിയും കോഴിമാണിയുമാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഭരണത്തിനും നേതൃത്വം നല്‍കുന്നതെന്ന് ജാഥയുടെ നായകന് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പാലായില്‍ നല്കിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യവസായം, കൃഷി, വിദ്യാഭ്യാസം ഇവ വികസിപ്പിക്കുന്നില്ല. അഴിമതി മാത്രമാണ് വികസിക്കുന്നതെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി. സുമേഷ് ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ലീല വിജയപ്പന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന്, സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, കെ.വി. നാരായണന്, വത്സല ഹരിദാസ്, ശുഭ സുന്ദര്‍രാജ്, റ്റി.ഡി. ബിജു, ലിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പാലായില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ ജാഥാ സാരഥിയെ സ്വീകരിച്ചു. രാവിലെ 10ന് കടനാട് നിന്നാണ് ജാഥ ആരംഭിച്ചു. രാമപുരം, കരൂര്‍, പാലാ, മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, പൈക, ഭരണങ്ങാനം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 5ന് പനയ്ക്കപ്പാലതത് സമാപിച്ചു. വിവിധ യോഗങ്ങളില്‍ പ്രൊഫ. ബി. വിജയകുമാര്‍, പി.പി. നിര്‍മ്മലന്‍, അഡ്വ. നോബിള്‍ മാത്യു, കോര സി. ജോര്‍ജ്ജ്, എന്‍.ഹരി, റ്റി.ആര്. നരേന്ദ്രന്, പി.ജി. ബിജുകുമാര്‍, ജി. രഞ്ജിത്, സെബാസ്റ്റ്യന്‍ ജോസഫ്, ലിജിന്‍ ലാല്‍, എം.എന്‍. സുബ്രഹ്മണ്യന് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: