കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള ബിവറേജസ് ഔട്ട്ലറ്റില് വന്‍ കവര്‍ച്ച. 30ഓളം ബ്രാന്റുകളില്പ്പെട്ട് വിദേശമദ്യം കവര്‍ച്ച ചെയ്യപ്പെട്ടു. മുറിക്കുള്ളിലെ സെഫിനുള്ളില് സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ല. സെഫ് തുറക്കാന്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. 84950 രൂപയുടെ നഷ്ടം കണക്കാക്കിയതായി വെസ്റ്റ് പോലീസ് സ്റ്റേഷനില്നിന്നുമറിയിച്ചു.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഔട്ട്ലറ്റ് പ്രവര്‍ത്തിക്കുന്നത്. പുറകിലുള്ള കെട്ടിടത്തിന്റെ മുകളിലെ ആസ്ബറ്റോസ് ഷീറ്റ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കോട്ടയം വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: