മുഹമ്മ: കാവുങ്കല്‍ ദേവീ ക്ഷേത്രത്തില്‍ ശ്രീ മഹാദേവ സന്നിധിയില്‍ ശിവപുരാണ മഹാസത്രത്തിന് തുടക്കമായി. അഡ്വ. ടി.ആര്. രാമനാഥന്റെയും സുരേഷ് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് സത്രം തുടങ്ങിയത്. യജ്ഞാചാര്യന്‍ അരൂര്‍ അപ്പുജി, യജ്ഞപൗരാണികരായ ചവറ ഉദയകുമാര്‍, കല്ലട സതീശന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സത്രവേദിയില്‍ സ്ഥാപിക്കുന്നതിനുള്ള വിഗ്രഹം മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നിന്നും രഥഘോഷയാത്രയായി സത്രവേദിയില്‍ എത്തിച്ചു. ഭദ്രദീപ പ്രതിഷ്ഠ ശാന്തകുമാരി മഠത്തിലും വിഗ്രഹ പ്രതിഷ്ഠ കാശാംകോട് മന ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: