ആലപ്പുഴ: പുന്നപ്ര മില്‍മ പ്ലാന്റില്‍ നിന്നുള്ള പാല് വിതരണം പതിവായി വൈകുന്നത് ജനത്തെ വലയ്ക്കുന്നു. ഉച്ചയ്ക്ക് 12.30 മുമ്പ് പാലിന്റെ പണം മില്‍മയുടെ കൗണ്ടറില്‍ മുന്‍കൂറായി അടച്ചില്ലെങ്കില്‍ അന്ന് ഏജന്‍സിക്ക് പാലും ലഭിക്കില്ലെന്നിരിക്കെ പണമടച്ച് മണിക്കൂറുകളോളം ഏജന്‍സികള്‍ പാലിനുവേണ്ടി കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണുള്ളത്.
തുടര്‍ന്ന് പാല് വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ മണിക്കൂറോളം ഏജന്‍സിയുടെ ബൂത്തുകള്‍ക്കും കടകള്‍ക്കും സമീപം കാത്തുകെട്ടിക്കിടക്കുന്നത് സ്ഥിരം കാഴ്ചയായി മാറി. വൈകിട്ട് നാലിന് എത്തേണ്ട മില്‍മ പാല് രാത്രി എട്ടോടെയാണ് പലയിടത്തും എത്താറുള്ളത്. ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മില്‍മ പ്ലാന്റു പടിക്കല്‍ സമരം ആരംഭിക്കാനാണ് ഏജന്‍സികളുടെയും നാട്ടുകാരുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: