ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏഴ് നിയമവിരുദ്ധ നടപടികള്‍ കണ്ടെത്തി കേസെടുത്തു. ആലപ്പുഴ ടൗണ്‍, ചേര്‍ത്തല, എടത്വ, കരുമാടി, മാന്നാര്‍ എന്നിവിടങ്ങളിലെ റേഷന്‍ ഗോഡൗണുകള്‍, റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആകെ 11,000 രൂപ പിഴ അടപ്പിച്ചു.
അളവുതൂക്ക നിയമത്തിന്റെ ലംഘനത്തിനും പാക്കിങ് നിയമങ്ങളുടെ ലംഘനത്തിനുമാണ് കേസെടുത്തത്. പരിശോധനാ സംഘത്തിന് അസിസ്റ്റന്റ് കണ്ട്രോളര് കെ.പി. പത്മകുമാര്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ ഷെയ്ക് ഷിബു.എസ് എന്നിവര്‍ നേതൃത്വം നല്കി. ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ ഹഫീസ്, ഷൈനി വാസവന്, ശിവപ്രസാദ്, യൂജിന്‍, നിഫി എസ്. ഹക്ക്, ഇന്‍സ്പെക്ടറിങ് അസിസ്റ്റന്റുമാരായ പ്രേംകുമാര്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: