അമ്പലപ്പുഴ: ആലപ്പുഴയില്‍ നിന്ന് തകഴി, തിരുവല്ല ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നത് തോന്നുംപോലെ. കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഗള്‍ഫ് റിട്ടേണ്‍ഡ് ആന്‍ഡ് പ്രവാസി മലയാളി അസോസിയേഷന്. ആലപ്പുഴയില്‍ നിന്നും അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കുള്ള ബസുകളാണ് തോന്നുംപോലെ സര്‍വീസ് നടത്തുന്നത്.
മറ്റ് റൂട്ടുകളിലേക്കുള്ള ബസുകള്‍ യാത്രക്കാരെ വലയ്ക്കാതെ സര്‍വീസുകള്‍ നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഈ റൂട്ടിനോട് അധികൃതര്‍ അവഗണന പുലര്‍ത്തുന്നത്. കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ രണ്ട് സ്റ്റേഷന്മാസ്റ്റര്, ഒരു എന്‍ക്വയറി ഓഫീസര്‍, ഒരു കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എന്നിവരുണ്ടെന്നിരിക്കെയാണ് ആള്‍ത്തിരക്കില്ലാത്ത സമയത്ത് ഈ റൂട്ടില്‍ കോണ്‍വേയായി ബസ് ഓടിച്ച് യാത്രക്കാരെ ആക്ഷേപിക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വ പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും, നിരവധി വിദ്യാഭ്യാസ മേഖലകളും, തൊഴില്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയിലെ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം വളരെ വലുതാണ്. ഇതിനെതിരെ സാമൂഹ്യസംഘടനകളുടെ കോര്‍ഡിനേഷന്‍ രൂപീകരിച്ച് സമരവും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുവാനുമാണ് സംഘടന തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കരുമാടി മോഹനന് അദ്ധ്യക്ഷ വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: