വെള്ളൂര്‍: ഉദ്യോഗസ്ഥര്‍ മണല്വില്പനയുമായി ബന്ധപ്പെട്ട ജോലികളില്‍ നിയമിതമായതോടെ വെള്ളൂര്‍ വില്ലേജാഫീസില്‍ ആളില്ലാതായി. വില്ലേജാഫീസറടക്കം അഞ്ചു ജിവനക്കാരാണ് ഈ ഓഫീസിലുള്ളത്. വില്ലേജാഫീസര്‍ ലീവിലും. മറ്റു മൂന്നുപേര്‍ മണല്വില്പനയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി കടവുകളിലുമാണ്. ഇതോടെ ആഫീസില്‍ ഒരാള്‍ മാത്രമാണുള്ളത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കടക്കം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി ആഫീസിലെത്തുന്നവര് ഏറെ ദുരിതത്തിലാണ്. യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതാണ് കാരണം. മണല്‍ വില്പനയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ബദല്‍മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: