പാലാ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ കൊഴുവനാല്‍ പ്രദേശത്ത് ഒരു കോടി പത്തു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. വീടുകള്‍ക്ക് 90 ലക്ഷം രൂപയുടെയും കൃഷിയ്ക്ക് 20 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വിശദമായ കണക്കെടുപ്പ്ു പൂര്‍ത്തിയായി വരുന്നതേയുള്ളൂ. മൂന്നു വീടുകളാണ് മരം ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും നശിച്ചത്. ആയിരത്തിയഞ്ചൂറോളം റബര്‍ മരങ്ങളാണ് ഒടിഞ്ഞുവീണത്. ജാതി, തെങ്ങ്, കമുക്, വാഴ തുടങ്ങിയവയും വ്യാപകമായ തോതില്‍ നശിച്ചു.
കെഴുവംകുളം വെട്ടിക്കൊമ്പില്‍ വി.ആര്.ശശി, കെഴുവംകുളം മാരാംകുഴി ഷാജി എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വെട്ടിക്കൊമ്പില്‍ ലൈജു, വഞ്ചിക്കല്‍ തോമസ്കുട്ടി, കെഴുവംകുളം പെരുകിലക്കാട്ട് ജോസ്ഫ് ആന്റണി, ഇരട്ടക്കുളത്ത് ദേവസ്യാ, വാളപ്പറമ്പില്‍ ഡെയ്സി, കിടാരത്തില്‍ പ്രദീപ്, പാറയില്‍ സുശീല, തോമസ് തോലാനിക്കല്‍, ജോസഫ് കൊച്ചുപുരയില്‍, സരസ്സമ്മ ഇളമ്പാശ്ശേരില്‍, കലപ്പുരയ്ക്കല്‍ കുഞ്ഞലവി കുഞ്ഞുമുഹമ്മദ് തുടങ്ങിയവരുടെ വീടുകള്‍ ഭാഗീകമായി തകര്‍ന്നതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: