മാനത്തിനെന്തേവില?/യൊരു,
പെണ്‍കൊടിയുടെ നാണത്തിനെന്തേവില?
വിലയൊട്ടും കല്പിച്ചീലാ, തെരുവിലലയും നരാധമന്
സഹയാത്രികര്‍പോലും തുണയായീലാ, കഷ്ടം!
മാപ്പുചോദിയ്ക്കാന്‍ പോലുമാകുന്നീലല്ലോ കുഞ്ഞേ!
ആര്ച്ചമാരല്ല ഉണ്ണിയാര്‍ച്ചമാരല്ലാ ഞങ്ങള്‍!
സൗമ്യരാണധികവും
തുച്ഛമാം കൂലിയ്ക്കെത്ര ജോലി ചെയ്തവള്‍
കൊച്ചുവീടതുമതിലുള്ളോരമ്മയെ
പോറ്റാനുമായെത്രദൂരങ്ങള് താണ്ടി!
താങ്ങാം സോദരനേയും പോറ്റി!
സ്വപ്നമായവള്‍ കണ്ട മംഗല്യമതും, വിധി
നിര്‍ദ്ദയം നിരസിച്ചു, മംഗല്യപ്പൊന്‍മോതിരം
മോഹങ്ങള്‍ മരവിക്കും മോതിരക്കൈവിരലെന്നതാരു
പാടിയതാണോ, ആയതും പൊരുളല്ലോ!
നിദ്രയില്ലാതെത്രയോ രാത്രികള്‍, സൗമ്യേ നിന്റെ ദീനമാം നിലവിളി
കാതടപ്പിച്ചീടുന്നോരിടിനാദമായി, അതിന് തീപ്പൊരി
കനലായെന്
നെഞ്ചിലെ നെരിപ്പോടിനുള്ളിലെ ദു: ഖാഗ്നിയായ്,
സിരകള്‍ തുടുതുടെ തുടിച്ചും, ഹൃദയത്തിന് മിടിപ്പൊന്നിടിയ്ക്കിടെ
നിലയ്ക്കും പോലൊക്കെയുമൊടുവില് വിറയാര്‍ന്നു
തളര്‍ന്നും…
ഹൊ! ഹോയെത്ര ഭീതമാനേരം ഓര്‍ക്കെ,
അവനെ നിയമജ്ഞരെന്തു ചെയ്കയോ വേണ്ടു
പ്രാണനുവേണ്ടി കേണതാകില്ലവള്
തന്റെ മാനമോര്ത്താവും പാവമാര്ത്തലച്ചതു,
കേള്ക്കാതാവതും വേഗം പാഞ്ഞുപോയവരവരൊക്കെ
മാനുഷരാണോ മനസാക്ഷി ഹീനരാം ക്രൂരര്‍
ചങ്ങല വലിച്ചെങ്കില്‍!
വണ്ടിയാഞ്ഞുലഞ്ഞൊന്നു നിന്നെങ്കില്‍!
കള്ളനാനരാധമന് സൗമ്യമാ കുസുമത്തെയിട്ടെറിഞ്ഞേനേ-
യവള് മാനമായ് മരിച്ചേനെ…അവള് മാനമായ്
മരിച്ചേനെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: