പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആഷ മോള് പറഞ്ഞു. ജില്ലാ നിര്‍മ്മാണതൊഴിലാളി സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മണല്‍ വാരല്‍ നിരോധനവും ചെറുകിട കരിങ്കല്‍ക്വാറി നിരോധനവും നിര്‍മ്മാണ മേഖലയുടെ പ്രതിസന്ധിക്ക് വേഗതകൂട്ടി. കേരളത്തിലെ ഡാമുകളില്‍ നിന്ന് മണ്ണും മണലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വാരിയാല്‍ സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ലഭ്യമാകും.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ സിമന്റ് നല്കുമ്പോള് കേരള സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റ്സ് പോലും കുത്തകകളോടൊപ്പം കൊള്ളയടി നടത്തുകയാണ്. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിസന്ധിക്ക് കാരണമെന്ന് അവര്‍ പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന് മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടി സി.ബാലചന്ദ്രന് സമാപന പ്രസംഗവും നടത്തി. യൂണിയന് പ്രസിഡന്റ് കെ.ബാബുരാജ് അധ്യക്ഷതവഹിച്ചു. സലീം തെന്നിലാപുരം റിപ്പോര്‍ട്ടും എസ്.അമര്‍നാഥ് കണക്കും അവതരിപ്പിച്ചു.
ടി.നാരായണന്, എസ്.രാജേന്ദ്രന് സംസാരിച്ചു. ഭാരവാഹികള്‍: കെ.ചന്ദ്രശേഖരന്(പ്രസി), ഉണ്ണികൃഷ്ണന്, ബാബുദാസ്,ശശികുമാര്‍, ഈശ്വരി, മണി(വൈ.പ്രസി), എസ്.രാജേന്ദ്രന് (ജന.സെക്ര), ഉണ്ണികൃഷ്ണന്, വേണു, പി.പി.ഓമന, നാരായണന്, ഹരിദാസ്, രാജന്, സുരേഷ്കുമാര്‍, പരമേശ്വരന്, സിന്ധു, സീതാലക്ഷ്മി(ജോ.സെക്ര), എസ്.അമര്‍നാഥ്(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: