പാലക്കാട്: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിച്ചു. കൃഷ്ണജ്യോതിയില് നടന്ന ചടങ്ങില്‍ ആര്.എസ്.എസ് ജില്ലാ സഹ സംഘ് ചാലക് എം.അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു.
എന്‍.എസ്.എസ് താരേക്കാട് യൂണിറ്റ് പ്രസിഡന്റ് ഗോവിന്ദന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുഭാഷ്, ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്.മൂര്‍ത്തി, എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ അംഗപരിമിതികളെ അതിജീവിച്ച് പ്രവര്‍ത്തനം നടത്തുന്ന തുറന്നകത്ത് ദിനപത്രം ലേഖകന്‍ പി.ജഗദീഷിന് എം. അരവിന്ദാക്ഷന് പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: