തിരുവനന്തപുരം: പ്രശസ്ത സംവിധായകന് ടി.എസ്.സുരേഷ് ബാബു ‘ദേവഗംഗ’ പരമ്പരയുമായി അമൃതാ ചാനലിലെത്തുന്നു. കണ്ടുമടുത്ത കാഴ്ചകളില്‍ നിന്നും വൃതിചലിച്ചാണ് ‘ദേവഗംഗ’യെ അണിയിച്ചൊരുക്കുന്നതത്രെ.
മരണത്തിനുശേഷം ജന്മമുണ്ടെന്നും പൂര്വ്വജന്മത്തില് സഫലീകൃതമാകാതെ പോയ ആഗ്രഹങ്ങള്‍ക്കു പുനര്ജന്മത്തില് സാക്ഷാത്കാരമാകാമെന്നുമുള്ള ‘മിത്തി’നെ ആസ്പദമാക്കിയാണ് പരമ്പരയുടെ കഥാമുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്. ഹൊററും സെന്റിമെന്റ്സും സമന്വയിപ്പിച്ചൊരു ദൃശ്യക്കാഴ്ചയാണ് ‘ദേവഗംഗ’.
പൂര്വ്വജന്മത്തില്, ദേവഗംഗയ്ക്കു നഷ്ടപ്പെട്ട കാമുകന്, സൂരജിലൂടെ വര്‍ത്തമാനകാലത്തില്‍ പുനരവതരിക്കുന്നു. സഫലമാകാത്ത മോഹവുമായി ഉടല്‍വിട്ട ‘ദേവഗംഗ’യുടെ ആത്മാവ്, മോക്ഷം കിട്ടാതെ ഇത്രയുംനാള്‍ തളയ്ക്കപ്പെട്ട് കിടക്കുകയായിരുന്നു. എന്നാല്‍ ഒരു പൂര്‍ണ്ണചന്ദ്ര ദിവസം ആ ആത്മാവ് മോചിതമാകുന്നു. അതിനിടയില്‍ സൂരജും തന്റെ ബന്ധുവും കൂടിയായ അനഘയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുന്നു. അവര്‍ ഒരുമിക്കുന്നത് തടയാനുള്ള കരുക്കള്‍ ദേവഗംഗ ആസൂത്രണം ചെയ്യുന്നു.
പാരാസൈക്കോളജിയില്‍ ഗവേഷകയായ അനഘ, ദേവഗംഗയുടെ യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയുന്നു. തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ദേവഗംഗയെ വ്യത്യസ്തമാക്കുന്നത്. ബിഗ് ഡ്രീംസിന്റെ ബാനറില്‍ ജ്യോതികുമാര്‍ നിര്‍മ്മിക്കുന്ന ദേവഗംഗയുടെ രചന നിര്‍വ്വഹിക്കുന്നത് എം.എ. പ്രശാന്ത്. പിആര്‍ഓ- അജയ് തുണ്ടത്തില്‍.
മധു, സഞ്ജു, അര്‍ച്ചനാ കൃഷ്ണ, ഇബ്രാഹിംകുട്ടി, കൊല്ലം ഷാ, ജ്യോതി കുമാര്‍, അനുഷീജ, കനകലത, സാബു (വിക്രമാദിത്യന്),
ശ്രീകാന്ത്, മഞ്ജു സതീഷ്, നിമിഷ, മേജര്‍ ശിവന്, കല്ലയം കൃഷ്ണദാസ്, കള്ളിക്കാട് ഗോപി, സാബു തിരുവല്ല, ഷീലാശ്രീ, വല്‍സലാ രവീന്ദ്രന്, ബിജു ബാലകൃഷ്ണന്, അനുമോള്‍, അനീഷ, ദീപാഞ്ജലി, സായി മുകുന്ദ്, അഞ്ജനാ കൃഷ്ണ എന്നിവരാണ് അഭിനേതാക്കള്‍. മേയ് പകുതിയോടെ അമൃതാ ചാനലില്‍ സംപ്രേഷണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: