തിരുവനന്തപുരം: വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ബിജെപി നേതാവ് ബി.കെ. ശേഖര്‍ എന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ബി.കെ. ശേഖര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന നാലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തലസ്ഥാന വികസനത്തെക്കുറിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ബി.കെ ശേഖര്‍ സംസാരിക്കുമ്പോഴെല്ലാം ഒരു ജനപ്രതിനിധിയെക്കാള്‍ വ്യക്തവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികള്‍ മുന്നോട്ടു വയ്‌ക്കുമായിരുന്നു. ബി.കെ. ശേഖറിന്റെ നിര്യാണത്തോടെ തലസ്ഥാനത്തിന്റെ ചിരിക്കുന്ന മുഖമാണ് നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഫൗണ്ടേഷന്റെ പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ നല്‍കി. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണനും ആതുര സേവനത്തിനുള്ള പുരസ്‌ക്കാരം നിംസ് ആശുപത്രി എംഡി എം.എസ്. ഫൈസല്‍ഖാനും മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡ് കെ.അയ്യപ്പന്‍പിള്ളയും ഏറ്റുവാങ്ങി.
ബി.കെ.ശേഖര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പൂജപ്പുര ശ്രീകാന്ത് അദ്ധ്യതവഹിച്ചു.
മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ഫൗണ്ടേഷന്‍ രക്ഷാധികാരി ഡോ. പി.പി. വാവ, ചെയര്‍മാന്‍ വെള്ളാഞ്ചിറ സോമശേഖരന്‍നായര്‍, ബി.കെ.ശേഖറിന്റെ മകള്‍ ഗൗരികല്ല്യാണി, തോപ്പില്‍ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: