പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹിന്ദുമത വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൗശലത്തിന്റെയും ദേവിയാണ് സരസ്വതി. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാന്‍ കഴിയുകയില്ല.
മലമുകളില്‍ നിന്ന് ഒലിച്ചുവരുന്ന ഒരു നീര്‍ച്ചാലില്‍ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീര്ച്ചാല് കിഴക്കോട്ടൊഴുകി ഒടുവില്‍ ഒരു നദിയില്‍ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടര്‍ന്നു നില്ക്കുന്നതു കൊണ്ട് ദേവീവിഗ്രഹം മനുഷ്യനേത്രങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു.
പണ്ട് കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണന് ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു.
പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോല്‍ എല്ലാ വര്‍ഷവും ഇനി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂര്‍ സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളില്‍ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നില്ക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൗശലത്തിന്റെയും ദേവിയാണ് സരസ്വതി. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി താഴെയൊരു കുളത്തിന് അരികിലാണ് സരസ്വതീ ദേവി കുടിയിരിക്കുന്നത്.പതിവ് ക്ഷേത്ര സങ്കല്‍പ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല.
കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടര്‍പ്പുമാണ് ആകെയുള്ളത്. ഈ വള്ളിപ്പടര്‍പ്പിനകത്താണ് വിദ്യാദേവതയും സര്‍വ്വാഭീഷ്ട സധ്വികയുമായ സരസ്വതീ ദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കര്‍മ്മങ്ങളും നടത്തുന്നത്.
വള്ളിപ്പടര്‍പ്പും അതിനുള്ളില്‍ കാണുന്ന തെളിനീരുറവയും ദിവ്യമായി കണക്കാക്കപ്പെടുന്നു. മൂലവിഗ്രഹത്തെ പൊതിഞ്ഞു നില്ക്കുന്ന ഒരു വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീ ലതയാണെന്നാണ് വിശ്വാസം. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാന്‍ കഴിയുകയില്ല.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. ഉത്സവത്തിന്റെ ഒന്‍പതു ദിവസവും ശാസ്ത്രീയ സംഗീതനൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തില്‍ നടക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഒരുക്കുന്ന രഥ മണ്ഡപത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: