മട്ടാഞ്ചേരി: ഗാനഗന്ധര്വന് ഡോ.കെ.ജെ. യേശുദാസ് എഴുതിയ കഥ സിനിമയാക്കുന്നു. കണ്ണന് പെരുമുടിയൂരാണ് സിനിമാനിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത്.
ദാസ് എഴുതിയ കഥ സിനിമയാക്കുമ്പോള്‍ അഭിനയം, സംഗീതസംവിധാനം, ഗാനാലാപനം എന്നിവയും യേശുദാസ് തന്നെയാണ് നിര്‍വഹിക്കുന്നത്.
മലയാള ചലച്ചിത്രരംഗത്തെ മുന്‍നിര നായികാ-നായകന്മാരടക്കമുള്ള വന്താരസംഘമാണ് സിനിമയിലുണ്ടാകുകയെന്ന് സംവിധായകന് കണ്ണന് പെരുമുടിയൂര്‍ പറഞ്ഞു. ട്വന്റി-ട്വന്റി ശൈലിയിലുള്ള സിനിമാചിത്രീകരണമാണ് ലക്ഷ്യമിടുന്നത്. യേശുദാസിനൊപ്പം മകന് വിജയ് അടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യവും സിനിമയില്‍ ലക്ഷ്യമിടുന്നുണ്ട്.
ഒഴിവുനേരങ്ങളിലും യാത്രാവേളകളിലുമായാണ് യേശുദാസ് കഥ എഴുതി തയ്യാറാക്കിയത്. കഥ സിനിമയാക്കുന്നത് സംബന്ധിച്ച് പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സംവിധായകന് കണ്ണന് പെരുമുടിയൂര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി വിവിധ ഘട്ടങ്ങളിലായാണ് സിനിമാചിത്രീകരണം ലക്ഷ്യമിടുന്നത്.
കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യസ്ഥിതിവിശേഷങ്ങളെ കോര്ത്തിണക്കിക്കൊണ്ടുള്ളതായിരിക്കും ഗാനഗന്ധര്‍വന്റെ സിനിമാ കഥാ ഇതിവൃത്തമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: