കുമരകം: കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍പ്പെട്ട പാടശേഖരങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാകുന്നു. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ പരസ്യമായി ലംഘിച്ച് നടക്കുന്ന മണ്ണടിക്കല്‍ സമീപ പ്രദേശങ്ങളിലുള്ള വയലില്‍ കൃഷി ഇറക്കുന്നതിനും തടസ്സമാകുന്നു.
ഭൂമാഫിയാസംഘവും ഉദ്യോഗസ്ഥ സംഘവും തമ്മിലുള്ള അവിഹിത ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് നടപടിക്ക് തടസ്സമാകുന്നതെന്നാണ് കര്‍ഷകരുടെ ആക്ഷേപം. നെല്‍വയലുകള്‍ നികത്തി പുരയിടമാക്കുന്നതിന് സഹായകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി ചില ഏജന്‍സികള്‍ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭൂമാഫിയാസംഘത്തിന്റെ പിടിയില്‍ നിന്നും വയലുകളേയും കര്‍ഷകരെയും സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ അപ്പര്‍കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷി അന്യംനിന്നുപോകുമെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: