തൃശൂര്‍: നാളെ വിഷു, വിപണി സജീവമായി. കഴിഞ്ഞ വര്‍ഷം 30 രൂപ വരെ കിലോയ്ക്ക് ഉണ്ടായിരുന്ന വെള്ളരിക്ക് ഇത്തവണയും 30 തന്നെയാണ് വില. വിഷു പ്രമാണിച്ച് വെള്ളരിക്ക് വില കൂടേണ്ടതാണെങ്കിലും പ്രാദേശിമായി വെള്ളരിയുടെ ഉത്പാദനം കൂടിയതിനാലാണ് വില പിടിച്ചു നിര്‍ത്താനായത്. വെള്ളരിയുടെ വില കുറഞ്ഞപ്പോള്‍ പയറിന്റെയും ബിന്‍സിന്റെയും വില കുത്തനെ കൂടി.
ഒരു കിലോ നാടന്‍ പയറിന് ശക്തന്മാര്ക്കറ്റില് 100 രൂപയാണ് വില. ബീന്‍സിന് 100 രൂപയും. പച്ചപ്പയര്‍-80, കടച്ചക്ക-100, വെണ്ടയ്ക്ക-60, മത്തങ്ങ-12, കുമ്പളങ്ങ-12, ചേന-20, മാങ്ങ-17 എന്നിങ്ങനെയാണ് വിലനിലവാരം. വിഷു തിരക്കെത്തിയതോടെ പച്ചക്കറി മാര്‍ക്കറ്റില്‍ തിരക്കേറുകയാണ്. കഴിഞ്ഞ വര്‍ഷം 35 രൂപ ഹോള്‍സെയില്‍ വിലയുണ്ടായിരുന്ന നേന്ത്രക്കായയ്ക്ക് ഇത്തവണ നേര് പകുതിയാണ് വില.
17 രൂപയാണ് നേന്ത്രക്കായയ്ക്ക്. റീട്ടെയില്‍ വില്പനക്കാര് കിലോയ്ക്ക് 25 രൂപ വരെ വാങ്ങിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ട്രിച്ചി, വള്ളിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നേന്ത്രക്കായ കൂടുതലും കേരളത്തിലെത്തുന്നത്. ഇന്നു വൈകുന്നേരമാകുന്നതോടെ വിഷു വിപണയില്‍ വന്‍ തിരക്കാകും. പച്ചക്കറികള്‍ ആവശ്യത്തിന് മാര്ക്കറ്റിലെത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രാദേശികമായി പച്ചക്കറി ഉത്പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അതിനാല്‍ മാര്‍ക്കറ്റിലെ കച്ചവടത്തിനും കുറവു വന്നിട്ടുണ്ട്. പടക്ക വിപണിയും വസ്ത്രവ്യാപാര സ്ഥപനങ്ങളിലും രണ്ട് ദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: