ആലുവ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിറുത്തിയിട്ടിരുന്ന സിമെന്റ് ലോറിയിലിടിച്ച് 34 പേര്‍ക്ക് പരിക്കേറ്റു. ആലുവ സബ്ബ്വെയില് തിങ്കളാഴ്ച രാവിലെ 7.45 ഓടെയായിരുന്നു അപകടം. ബസില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം ബസ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ആലുവ ഫോര്‍ട്ടുകൊച്ചി റൂട്ടിലോടുന്ന കെ.എല്‍ 41 എ 2419 നമ്പര്‍ കിസ്ബ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്നു ബസ്.
ദേശീയപാതയിലെ സിമെന്റ് ഗോഡൗണിലേയ്ക്ക് മുന്നില്‍ പോയ ലോറി അലക്ഷ്യമായി തിരിച്ചതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ട് പാര്‍ക്ക് ചെയ്ത ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു.
ഫയര്‍ഫോഴ്സും, പോലീസും ചേര്‍ന്ന് ഒരു മണിക്കൂര്‍ ശേഷമാണ് ഡ്രൈവര്‍ ആലപ്പുഴ പൂച്ചാക്കല്‍ പടിഞ്ഞാറെ കണ്ണന്തറയില് സബീറിന്റെ (32) പുറത്തെടുത്തത്. സാബിറിനെ എറണാകുളം സ്പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. യാത്രക്കാരില്‍ കൂടുതല്‍ പേര്‍ക്കും സീറ്റിന്റെ കമ്പിയില്‍ മുഖം ഇടിച്ചും നിയന്ത്രണം വിട്ട് ബസില്‍ വീണുമാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെയായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. സമാന്തര റോഡിലെ അനധികൃത പാര്‍ക്കിംഗാണ് അപകടകാരണമെന്നാരോപിച്ച്, പ്രകോപിതരായ നാട്ടുകാര്‍ ട്രെയിലറിന്റെ കാറ്റഴിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: