പാലാ: ആര്‍എസ്എസ് പ്രവര്‍ത്തകനും പത്ര ഏജന്റുമായ ഇടനാട് കല്ലടയില്‍ ധനേഷ് വധശ്രമക്കേസിലെ മൂന്നു പ്രതികളെ അറസ്റ്റുചെയ്തു. കാരമല പെരുംകുറ്റി തേക്കുംകാട്ടില്‍ അനൂപ് (26), കൂത്താട്ടുകുളം നെടുവാംചേരില് അരുണ്‍ അശോകന് (22), പൈങ്ങളം കിഴക്കേല്‍ ജിന്‍സ് ദേവസ്യ (23) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 21ന് രാവിലെ പത്രം ഇടാനായി പോയ ധനേഷിനെ പേണ്ടാനംവയല്‍ കവലയില്‍ മാരുതി ഒമ്നി വാനിലെത്തിയ സിപിഎം ഗുണ്ടാസംഘം വാളും മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമത്തില്‍ ധനേഷിന്റെ ഇടതുകയ്യും വലതുകാലും ഒടിയുകയും തലയ്ക്കു വെട്ടേല്‍ക്കുകയും ചെയ്തു. ധനേഷ് പാലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും വിദഗ്ദ്ധ ചികിത്സ തേടി. പേണ്ടാനം വയല്‍ ഭാഗത്ത് ധനേഷിന്റെ നേതൃത്വത്തില്‍ മൂന്നൂറോളം പേര് സിപിഎം വിട്ട് സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ന്നിരുന്നു. ഇതില്‍ വിറളിപൂണ്ട സിപിഎം അക്രമം അഴിച്ചുവിടുകയാണ്.
പാലാ സിഐ കെ.പി. ജോസിന്റെ നേതൃത്വത്തില്‍ എസ്ഐ തോംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ് സേ വ്യര്‍, രാജേഷ്, ഹരിഹരന് ജയചന്ദ്രന്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാംപ്രതി മിഥുന്‍ലാല്‍ ഉള്‍പ്പെടെ പ ത്തോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: