കൊല്ലം: കൊല്ലം ബീച്ച് ബാര്‍ ഹോട്ടലിന്റെ ലൈസന്‍സ് എക്സൈസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തു. 2014-15ല്‍ പഞ്ചനക്ഷത്ര പദവിയില്‍ പ്രവര്‍ത്തിച്ചുവന്ന ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കി നല്കുനനതിന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരം കൊല്ലം ബീച്ച് ബാര്‍ ഹോട്ടല്‍ 2015-16 വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ ശ്യംഖല വഴി പണമടച്ച് ലൈസന്‍സ് പുതുക്കി എടുത്തിരുന്നു.
എന്നാല്‍ ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ച ഏപ്രില്‍ രണ്ടിന് കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഈ ബാര്‍ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യാ ടൂറിസം വകുപ്പില്‍ നിന്നുള്ള പഞ്ചനക്ഷത്ര പദവി പുതുക്കി ലഭ്യമായിട്ടില്ലായെന്ന് കണ്ടെത്തുകയും മാര്‍ച്ച് 31ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ബാര്‍ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുന്നതിന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
അഞ്ച് വര്‍ഷക്കാലത്തേക്കാണ് സ്റ്റാര്‍ പദവി സാക്ഷ്യപത്രം നല്‍കുന്നത്.
കൊല്ലം ബീച്ച് ഹോട്ടലിന്റെ പഞ്ചനക്ഷത്ര പദവി പുതുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ് എന്നാണ് ടൂറിസം വകുപ്പില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം. തുടര്‍ന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും ദക്ഷിണ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണറും ബാര്‍ഹോട്ടലിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
ബാര്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കികൊണ്ട് കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.താജ്ജുദ്ദീന്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ ബാര്‍ ഹോട്ടലിലെ മദ്യം ഫ്രീസ് ചെയ്ത് ബാര്‍ സീല്‍ ചെയ്തു. ഇതോടെ ഇപ്പോള്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ എണ്ണം ഒരെണ്ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: