കൊല്ലം: കൊച്ചാലുംമൂട് പെട്രോള്‍ പമ്പിനു സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് കൊച്ചാലുംമൂട്, അറുനൂറ്റിമംഗലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലെ കണ്ണി—കള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് സംഘം പ്രദേശം കേന്ദ്രീകരിച്ചും മാങ്കാംകുഴി, കൊച്ചാലുംമൂട്, മാവേലിക്കരയിലും നടത്തിയിരിക്കുന്നത്. എന്നാല്‍ കാര്യമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.
ആക്രമണം നടത്തിയതിനു ശേഷം ഇരകളുടെ വീടുകളിലെത്തി കേസ് നല്‍കുന്നതിനെതിരെ ഭീഷണിപ്പെടുത്തുകയാണ് സംഘത്തിന്റെ രീതി. അതിനാല്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ പോലും കേസ് നല്കാന് ‘യപ്പെടുന്നു. ചില പോലീസ് ഉന്നതരുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും സംഘത്തിനുള്ള ബന്ധവും കേസില്‍ നിന്നും രക്ഷപെടാന്‍ സഹായകരമാകുന്നു. രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ ഈ സംഘത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല.
കുറത്തികാട്, മാവേലിക്കര പോലീസ് സ്റ്റേഷന് അതിര്‍ത്തികളിലാണ് ഇവര്‍ സംഘടിക്കുന്നത്. അതിനാല്‍ പലപ്പോഴും പരിശോധനകള്‍ നടക്കാറില്ല. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം രാത്രിയില്‍ കൊല്ലകടവ് വിദേശമദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ കൊല്ലകടവ് ചെറുവല്ലൂര്‍ താഴാംവിളതെക്കേതില്‍ ഷാജഹാന് (38) മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതും ഈ സംഘമായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: