ആലപ്പുഴ: ഈമാസം 18 മുതല്‍ 26 വരെ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍, പാസ്, വിവിധതരം റൈഡുകളുടെ ബുക്കിങ് എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള ബുക്കിങും ഇവിടെ ചെയ്യാം.
സാന്‍ഡ് ഫെസ്റ്റിനോടനുബന്ധിച്ച് രാജ്യത്തെ പ്രഗത്ഭരായ ശില്പികള് പങ്കെടുക്കുന്ന മണല്‍ ശില്പ നിര്‍മ്മാണ മത്സരം, പെയിന്റിങ് പ്രദര്‍ശനം, വിവിധതരം സ്റ്റാളുകള്‍, ഭക്ഷ്യ സ്റ്റാളുകള്‍, മണ്ചിത്രങ്ങളുടെ നിര്‍മ്മാണ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ഇതിനായുള്ള വലിയ പന്തലിന്റെ നിര്‍മ്മാണം തുടങ്ങി. രാജ്യത്തെ അഞ്ഞൂറിലധികം ശില്പികളും ചിത്രകാരന്മാരും ഫെസ്റ്റില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ആലപ്പുഴ കടപ്പുറം ഫെസ്റ്റിവല്‍ വേദിയാക്കി രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: