കൊച്ചി: വേനല്‍ച്ചൂടിനെ നേരിയാനായി കണ്‍സ്യൂമര്‍ ഡൂറബിള്‍ രംഗത്തെ മുന്‍നിരക്കാരായ പാനസോണിക് അത്യാധുനിക ലൈഫ് കണ്ടീഷണര്‍ ശ്രേണി അവതരിപ്പിച്ചു.
ഓട്ടോ എക്സ്, പി.എം. 2.5 എയര്‍ പ്യൂരിഫിക്കേഷനോടു കൂടിയ നാനോ ജി തുടങ്ങിയ സവിശേഷതകളോടു കൂടിയ ആധുനിക ഉല്‍പ്പന്നങ്ങള്‍, ഇന്‍വെര്‍ട്ടര്‍, എക്കോണവി സാങ്കേതികവിദ്യ എന്നിവയോടെ ഒരു മികച്ച ജീവിതം, ഒരു മികച്ച ലോകം എന്ന ആശയം ഉപഭോക്താക്കളിലെത്തിക്കാനാണ് പാനസോണിക്കിന്റെ ശ്രമം.
അന്‍പതിലേറെ മോഡലുകള്‍ അടങ്ങിയ വിപുലമായ ശ്രേണിയിലൂടെയാണ് പാനസോണിക് ലൈഫ് കണ്ടീഷണറുകള്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ കാലഘട്ടത്തിന് അനുസൃതമായി രൂപകല്‍പ്പന ചെയ്ത പാനസോണിക് എയര്‍ കണ്ടീഷണറുകള്‍ ഐ ഓട്ടോ എക്സ് സാങ്കേതികവിദ്യ കൊണ്ട് 35 ശതമാനം വേഗത്തിലൂള്ള കൂളിങാണ് സാധ്യമാക്കുന്നതെന്ന് പാനസോണിക് ഇന്ത്യയുടെ എ.സി. ഡിവിഷന് ഡിവിഷണല്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സുരേഷ് ബന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: