കൊച്ചി: കോള്‍ഗേറ്റ് പാമൊലീവ് ദന്ത സംരക്ഷണത്തിനായി കാല്‍സി ലോക് സംരക്ഷണമുള്ള കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം അവതരിപ്പിച്ചു. മനുഷ്യ ശരീരത്തിന് അനിവാര്യമായ ധാതുവാണ് കാല്‍സിയം. ഇത് എല്ലുകള്‍ക്ക് കൂടുതല്‍ ബലവും ദൃഢതയും നല്കുന്നു.
തൊണ്ണൂറ്റിയെട്ട് ശതമാനം കാല്‍സിയം അടങ്ങിയതാണ് പല്ലുകളുടെ പുറമെയുള്ള ഇനാമല്‍. ദന്താരോഗ്യത്തിന് ഇനാമല്‍ സംരക്ഷിക്കേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ ഇനാമല്‍ സംരക്ഷണം അത്ര എളുപ്പമല്ല.
പല്ലുകളില്‍ പറ്റിപിടിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ വളരുന്ന അണുക്കള്‍ പല്ലിലെ ഇനാമാലിലെ കാല്‍സിയത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് പല്ലുകള്‍ക്കിടയില്‍ ദ്വാരം ഉണ്ടാകാന്‍ കാരണമാകുന്നു. പല്ലിലെ ദ്വാരം ശരിയായ രീതിയില്‍ അടച്ചാല്‍ മാത്രമേ ദന്തസംരക്ഷണം സാധ്യമാകൂ. ചില സന്ദര്‍ഭങ്ങളില്‍ റൂട്ട് കനാല്‍ പോലെയുള്ള ചികിത്സകളും വേണ്ടിവരും.
പല്ലുകളിലെ ദ്വാരം തടയുന്നതിനും ദന്ത സംരക്ഷണത്തിനും കാല്‍സിയത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഇനാമല്‍ ബലപ്പെടുത്തുകയും വേണം. ഇതിനായി തയാറാക്കിയതാണ് കാല്‍സി ലോക് സംരക്ഷണമുള്ള കോള്‍ഗേറ്റ് ഡെന്റല്‍ ക്രീമെന്ന് കോള്‍ഗേറ്റ് പാമൊലീവ് അവകാശപ്പെടുന്നു.
കാല്‍സി ലോക് സംരക്ഷണമുള്ള കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം രാജ്യത്തെ എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും 15, 25, 50, 100, 150, 200, 300 ഗ്രാം പായ്ക്കുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: