ആലപ്പുഴ: കേരളത്തില്‍ മുന്നണി സംവിധാനങ്ങളുടെ കാലം അവസാനിച്ചെന്നും ഇനി ബിജെപിയുടെ വികസന ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. ബിജെപി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മറ്റി പറവൂര്‍ ജങ്ഷനില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയിലും സരിതാ വിഷയത്തിലും ഭരണമുന്നണി മുങ്ങിയിരിക്കുകയാണെന്നും ഇതിനെതിരെ കാര്യക്ഷമമായി പ്രതികരിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. സുഗുണന് ആചാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, നിയോജക മണ്ഡലം ഭാരവാഹികളായ കെ. വിജയനാഥ്, വി. ബാബുരാജ്, ബിജു തുണ്ടില്‍, വി. രമേശന്, ഡി. വിനോദ്കുമാര്‍, ശ്രീജാ രതീശന്, പ്രഭാ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: