തലവടി: വീട് നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് നിര്‍മാണം തുടങ്ങാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി ചക്കുളത്തമ്മ സഞ്ജീവിനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെട്ട ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍ ട്രസ്റ്റ് സഹായം നല്‍കിയത്. വീടുപണി മുടങ്ങിയ രണ്ട് കുടുംബങ്ങള്‍ക്കാണ് ട്രസ്റ്റ് 25,000 രൂപ വീതം നല്‍കിയത്. പദ്ധതി പ്രകാരം കുടുംബത്തിലെ വനിതകള്‍ക്കാണ് തുക അനുവദിക്കുന്നത്.
2007-08 വര്‍ഷം വീട് പണിയാരംഭിച്ച തലവടി മഠത്തില്‍പറമ്പ് സ്വദേശി ശ്രീകുമാരിക്കും 2011-12 പണി ആരംഭിച്ച മാന്ദിരംപള്ളി സ്വദേശി സുലോചനയ്ക്കുമുള്ള സഹായം ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി നല്കി. ട്രസ്റ്റ് വൈസ് ചെയര്മാന് രമേശ് ഇളമണ്‍, വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍മാരായ അജിത്ത്കുമാര്‍, സന്ധ്യദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് റോബര്‍ട്ട് ജോണ്സണ്, മെമ്പര്‍ വര്‍ഗീസ് ജോര്‍ജ് നാല്പത്തഞ്ചില്, ട്രസ്റ്റ് അംഗങ്ങളായ കെ. ജയകുമാര്‍, അജിത്ത്കുമാര്‍ പിഷാരത്ത്, സത്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: