പറവൂര്‍: പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ്മാതാ പള്ളിവികാരി ഫാ. എഡ്വിന് ഫിഗറസ് (41) ആണ് പീഡനത്തിനുശേഷം ഒളിവില്‍പോയത്. മൂന്നുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു വികാരി.
പെണ്‍കുട്ടിയെ ഒറ്റയ്ക്ക് പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ പെണ്‍കുട്ടിയെ വിളിച്ച് ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ സാധിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് പോലീസിനെതിരെ ഉണ്ടായത്.
പ്രതിയെ പിടിക്കാത്തത് വികാരിക്ക് ഭരണരംഗത്തുള്ള ഉന്നതരുമായുള്ള ബന്ധം ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രൊഫ. കെ.വി. തോമസിനുവേണ്ടി പുത്തന്‍വേലിക്കരയില്‍ പ്രചരണത്തിനിറങ്ങിയിരുന്നു ഈ വികാരി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ഇദ്ദേഹം.
അതേസമയം വികാരിയെ രക്ഷപെടാന്‍ സഹായിച്ചവരെക്കുറിച്ചും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. വടക്കേക്കര സിഐ പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: