മേലമ്പാറ: ഈരാറ്റുപേട്ട പാലാ റോഡില്‍ മേലമ്പാറ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു. ഈരാറ്റുപേട്ട മുതല്‍ പാലാവരെയുള്ള റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകട മരണങ്ങളും ഉണ്ടായിട്ടുള്ളത് ഇവിടെയാണ്. പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി വളവ് നിവര്‍ത്തിയിട്ടും ദൂരത്തില്‍ കൃത്യമായി റോഡ് കാണാമായിട്ടും അപകടം ഉണ്ടാകുന്നത് അശ്രദ്ധയും അമിതവേഗവും കൊണ്ടുമാത്രമാണ്. അമിതവേഗം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ ഭാഗത്ത് ഇനിയും അപകടങ്ങളുണ്ടാകും.
റോഡിലെ വളവ് നിവര്‍ത്തിയപ്പോള്‍ അപകടങ്ങള്‍ക്ക് കുറുവുണ്ടാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചിടത്ത് അപകടങ്ങള്‍ കൂടുകയാണ് ചെയ്തത്. വളവ് നിവര്‍ത്തിയ ഭാഗത്ത് ഇരുവശത്തും റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി പൊതുമരാമത്ത് വകുപ്പിന് നല്‍കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി പറഞ്ഞു. വാഹനങ്ങള്‍ ഈ ഭാഗത്ത് നടത്തുന്ന മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്. അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വാഹനപരിശോധനകള്‍ കാര്യക്ഷമമാക്കാനും നടപടികളുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: