മുണ്ടക്കയം: വ്യാജമദ്യവും ചാരായവും മലയോരമേഖലയെ അടക്കിവാഴുന്നു. ജില്ലയുടെ കിഴക്കേയറ്റമായ മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും ഇടുക്കി ജില്ലയുടെ കവാടമായ പെരുവന്താനം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലുമാണ് വ്യാജമദ്യവും ചാരായവും സുലഭമായി ലഭിക്കുന്നത്.
ഈ മേഖലകളില്‍ കൂടുതലും കുടിയേറ്റകര്‍ഷകരും തോട്ടം തൊഴിലാളികളുമാണ്. പെരുവന്തനം പഞ്ചായത്തിലെ തോട്ടം മേഖല,തേക്കേമല, കാനമല, വാകമല, മതമ്പ,ചൊന്നാപ്പാറ. കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്,കൊമ്പുകുത്തി,എന്നിവിടങ്ങളിലാണ് വ്യാജമദ്യവും ചാരായവും സുലഭമായി ലഭിക്കുന്നത്. വനാതിര്‍ത്തി പങ്കിടുന്ന കൊമ്പുത്തി,മതമ്പ,തെക്കേമല എന്നി സ്ഥലങ്ങളിലെ ഉള്‍വനത്തിലൂടെ കിലോമീറ്ററുകളോളം കാല് നടയായി സഞ്ചരിച്ച് വെള്ള സൗകര്യമുള്ള സ്ഥലമാണ് വാറ്റ് സംഘങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഉള്‍വനമായതിനാല്‍ പോലീസ്,എക്സൈസ് അധികാരികള്‍ക്ക് ഇവിടെത്താന്‍ പ്രയാസമാണ്. പരിശോധനയുമായി പോലീസ് അധികാരികള്‍ വനത്തില്‍ കയറിയാലുടന്‍ ഇക്കൂട്ടര്‍ വിവരം അറിയുന്നതിനാല്‍ ഇവരെ പിടിക്കൂടാന്‍ സാധിക്കില്ല. അടുത്തയിടെ മതമ്പയില്‍ പീരുമേട് എക്സൈസ് റെയിഡ് നടത്തി രണ്ടുപേരെ പിടികൂടിയിരുന്നു. മുണ്ടക്കയം,മുപ്പത്തിയഞ്ചാംമൈല്‍ എന്നീസ്ഥലങ്ങളിലെ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകളില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ അളവ് മദ്യം വാങ്ങി വീടുകളില്‍ ശേഖരിച്ചാണ് വ്യാജമദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. മദ്യശാലയ്ക്ക് അവധിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ വാങ്ങുന്ന മദ്യം ഇരട്ടി വിലക്കുവില്കുകയാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: