ആലപ്പുഴ: ലോക അമച്വര്‍ റേഡിയോ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 19-ാമത് കേരള ഫോക്സ് ഹണ്ട് 12ന് ആലപ്പുഴയില്‍ നടക്കും. ക്വയിലോണ്‍ അമച്വര്‍ റേഡിയോ ലീഗ്, ആലപ്പുഴ അമച്വര്‍ റേഡിയോ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഫോക്സ് ഹണ്ട് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം രാവിലെ ഒമ്പതിന് ജില്ലാ പോലീസ് കമാന്‍ഡന്റ് ഐവാന്‍ രത്തിനം ഫഌഗ് ഓഫ് ചെയ്യും. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
1995ല്‍ കൊല്ലത്ത് ആരംഭിച്ച ഫോക്സ് ഹണ്ട് കേരളത്തിലെ വിവിധ ജില്ലകളിലായി വര്‍ഷം തോറും നടത്തിവരുന്നു. ആലപ്പുഴ ഇത് ആദ്യമായാണ് ഫോക്സ് ഹണ്ട് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 19ന് കൊല്ലത്ത് നടക്കുന്ന ഹാംഫെയര് 2015 ല്‍ റോളിങ് ഷീല്‍ഡും കാഷ് അവാര്‍ഡും സമ്മാനിക്കും. എല്ലാ രാജ്യങ്ങളിലും സര്‍ക്കാര്‍ നല്കുന്ന ലൈസന്‍സിന് വിധേയമായി സ്വന്തമായി റേഡിയോ സ്റ്റേഷനുകള്‍ സജ്ജമാക്കി ആശയവിനിമയം നടത്തുന്നവരാണ്. അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ (ഫാമുകള്‍).
ലോകമെമ്പാടുമുള്ള ഹോംറേഡിയോ ഓപ്പറേറ്റര്‍മാര്‍ എല്ലാവര്‍ഷവും നടത്തുന്ന സാങ്കേതിക പ്രാധാന്യമുള്ള മത്സരമാണ് ഫോക്സ് ഹണ്ട്. മത്സര സ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു രഹസ്യ സ്ഥലത്ത് നിന്നും ഇടവിട്ട് പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന റേഡിയോ സിഗ്നലുകളുടെ (കുറുക്കന്റെ ഓരിയിടല്‍) ഉറവിടം വിവിധതരം ആന്റിനകളുടെ സഹായത്താല്‍ (കുറുക്കനെ വേട്ടയാടിപ്പിടിക്കാന്‍) കണ്ടെത്താന്‍ ശ്രമിക്കുന്നു. ആദ്യം കണ്ടെത്തുന്ന മുറയ്ക്ക് സമ്മാന ജേതാക്കളെ തെരഞ്ഞെടുക്കും.
റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തുക എന്നുള്ളത് പ്രായോഗിക തലത്തില്‍ വളരെയേറെ പ്രാധാന്യമുള്ള കാര്യമാണ്. ഒറ്റപ്പെട്ടു പോയ സൈനികനെയോ വൈമാനികനെയോ യന്ത്രത്തകരാര്‍ മൂലം കടലില്‍ അലയുന്ന കപ്പലുകളെയോ തകര്‍ന്ന വിമാനത്തിന്റെ വോയ്സ് റെക്കോര്ഡറോ കണ്ടെത്താന്‍ സഹായിക്കുന്നത് ഈ വിദ്യ മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: