ചേര്‍ത്തല: സഹകരണ ബാങ്കിലെ ഇടപാടുകാരുടെ സ്വര്‍ണം പണയപ്പെടുത്തി ക്രമക്കേട് നടത്തിയ കേസില്‍ കോടതി കസ്റ്റഡിയില്‍ വിട്ട സെക്രട്ടറിയുമായി വിവിധയിടങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണത്തില്‍ ഏപ്രില്‍ 10ന് 35 പവന് സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ചേര്‍ത്തല സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ബിജുവിനെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബിജുവിനൊപ്പം നഗരത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെത്തിയ പോലീസ് ഇയാള്‍ അഞ്ച് തവണയായി പണയം വച്ച 290 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ബാങ്കില്‍ സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്ത 16 പേരുടെ 108.5 പവന് സ്വര്‍ണാഭരണങ്ങള്‍ ബാങ്കിലെ സെക്രട്ടറി തന്നെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വായ്പയെടുത്ത കേസിലാണ് അന്വേഷണം നടക്കുന്നത്. ബാക്കിയുള്ള സ്വര്‍ണത്തിനായി ഇന്നും തെളിവെടുപ്പും പരിശോധനയും തുടരുമെന്നും തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും സിഐ: വി.എസ്. നവാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: