ആലപ്പുഴ: റെയില്‍വേയ്‌ക്ക് ബാദ്ധ്യതയായി ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത തരത്തില്‍ രാത്രി 7.30ന് എറണാകുളത്ത് നിന്നും ആലപ്പുഴ വഴി കൊല്ലം വരെ സര്‍വീസ് നടത്തുന്ന 66309-ാം നമ്പര്‍ മെമുവിനും പുലര്‍ച്ചെ 12.10ന് കൊല്ലത്ത് നിന്നും എറണാകുളത്തിന് സര്‍വീസ് നടത്തുന്ന 66310-ാം നമ്പര്‍ മെമുവിനും പുന്നപ്രയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രാത്രി 9.30ന് കായംകുളത്ത് നിന്നും ആലപ്പുഴയ്‌ക്കുള്ള 56378-ാം നമ്പര്‍ പാസഞ്ചര്‍ തീവണ്ടിക്ക് പുന്നപ്രയില്‍ നേരത്തെയുണ്ടായിരുന്ന സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം.
പുന്നപ്ര റെയില്‍വേ സ്‌റ്റേഷനും പ്ലാറ്റ്‌ഫോമും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കണം. ആലപ്പുഴ-കായംകുളം തീരദേശ പാത കമ്മീഷന്‍ ചെയ്ത കാലം മുതല്‍ 56378-ാം നമ്പര്‍ പാസഞ്ചര്‍ തീവണ്ടിക്ക് പുന്നപ്രയില്‍ ഉണ്ടായിരുന്ന സ്‌റ്റോപ്പ് റദ്ദാക്കിയത് പുനസ്ഥാപിക്കാവുന്നതാണെന്ന് റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് മാനേജര്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നു. 2010 നവംബറില്‍ പുന്നപ്ര റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച കെ.സി. വേണുഗോപാല്‍ പുന്നപ്ര റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കണ്‍വീനര്‍ ഡി. ഭുവനേശ്വരന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക