ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്ത് നിയമാനുസൃതമായി നല്‍കേണ്ട ഓട്ടോറിക്ഷകള്ക്കുളള പെര്‍മിറ്റുകള്‍ നല്കാന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും, ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ബിഎംഎസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസിന് മുന്പില് നടന്ന ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് വി.കെ. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മോട്ടോര്‍ യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍, മേഖലാ സെക്രട്ടറി എം.ടി. വിജയന്, മുന്‍സിപ്പല്‍ സെക്രട്ടറി ബി. ജയകുമാര്‍, മോട്ടോര്‍ യൂണിയന് സെക്രട്ടറി പി.കെ. ബാലകൃഷ്ണന്, കെ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് മേഖലാ ഖജാന്‍ജി സന്തോഷ് പേരിശേരി, പി.എ.അശോക്, പി.എ.പ്രദീപ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: