കൊച്ചി: ലോകത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉപവിഭാഗമായ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഏറെ പുതുമകളോടെ ജിക്സര്‍ എസ് എഫ് 155 സിസി ബൈക്ക് വിപണിയിലിറക്കി.
യുവാക്കളെ ലക്ഷ്യം വച്ചാണ് ജിക്സര്‍ എസ് എഫ് ആവിഷ്കരിച്ചതെന്നു കമ്പനി എക്സിക്യുട്ടീവ് വൈസ്പ്രസിഡന്റ് അതുല്‍ ഗുപ്ത പറഞ്ഞു. കേരള വിപണിയില്‍ ശക്തമായ സാന്നിധ്യമായി ജിക്സര്‍ എസ് എഫ് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ജിക്സര്‍ എസ് എഫ് ല്‍ നൂതനമായ സ്പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്ന രൂപകല്പ്പനയാനുള്ളത്. ഫൈവ് സ്പീഡ് എയര്‍ കൂള്‍ഡ് എഞ്ചിനും ഭാരം കുറവുള്ള എഞ്ചിനും സുസുകി ഇക്കോ പെര്‍ഫോമന്‍സ് (എസ് .ഇ.പി) സാങ്കേതിക വിദ്യയും ജിക്സറിനു മികച്ച ഇന്ധന ക്ഷമതയും ശക്തിയും നല്‍കും. അലൂമിനിയം എക്സോസ്റ്റ് എന്‍ഡ് കവറും ചക്രങ്ങളിലെ പിന്സ്െ്രെറ്റപ്പും ജിക്സര്‍ എസ് എഫിന് പുതുമ നല്കുന്നു.
സുസുക്കിയുടെ പുതിയ എസ്ഇപി സാങ്കേതികവിദ്യയുമായാണ് ജിക്സര്‍ എസ് എഫ് എത്തുന്നത്. മികച്ച പെര്‍ഫോമന്‍സിനൊപ്പം നല്ല ഇന്ധന ക്ഷമതയും തങ്ങളുടെ 155 സിസി ബൈക്ക് നല്‍കുമെന്നാണ് സുസുക്കിയുടെ അവകാശവാദം. മികച്ച എയ്റോ ഡൈനാമിക് സംവിധാനവും മികവുറ്റ ബ്രേക്കും ഇതിന്റെ പ്രത്യേകതയാണ്.
സുസുകിയുടെ റേസിംഗ് ബ്ലൂ ( മെറ്റാലിക് െ്രെറ്റട്ടന് ബ്ലു) നിറമായിരിക്കും ഇതിന്. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് നിറങ്ങളില്‍ ജിക്സര്‍ എസ് എഫ് ലഭ്യമാണ്. വില 86,372 രൂപ ( എക്സ് ഷോറൂം, കൊച്ചി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: