ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കൈസ്ഥാനീയരായ പുത്തിയില് മഠക്കാര് ക്ഷേത്രത്തിലേക്ക് നല്കിയ ആല്വിളക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയിട്ടും ക്ഷേത്രം അധികൃതര്‍ നിസംഗത പുലര്‍ത്തുന്നതായി പരാതി. നൂറ്റാണ്ടുകള്‍ മുമ്പ് ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ പുത്തിയില് മഠത്തിലെ പരേതനായ വി.എസ്. ശങ്കറാണ് വിളക്ക് സ്ഥാപിച്ചത്. കാലപ്പഴക്കത്താല്‍ വിളക്ക് ജീര്‍ണാവസ്ഥയിലാണ്. കുടുംബക്കാരുടെ സ്വന്തം ചെലവില്‍ ക്ഷേത്രത്തില്‍ വച്ചുതന്നെ വിളക്ക് അറ്റകുറ്റപ്പണി നടത്തി വിഷു ഉത്സവത്തിന് തിരി തെളിയിച്ച് ഭഗവാന് സമര്‍പ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: