ആലപ്പുഴ: ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നവീകരണപദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 11ന് നടക്കും. വൈകിട്ട് അഞ്ചിന് ഷോപ്പിങ് മാള്‍ കം ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ഗ്യാരേജ് ശിലാസ്ഥാപനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് യു. പ്രതിഭാഹരി മുഖ്യപ്രഭാഷണം നടത്തും. നവീകരണ പദ്ധതിയുടെ ഭാഗമായി 5.35 കോടിരൂപ നിര്‍മ്മാണച്ചെലവു വരുന്ന ഷോപ്പിങ് മാള്‍ കം ബസ് സ്റ്റേഷനാണ് നിര്‍മ്മിക്കുക. മന്ത്രി രമേശ് ചെന്നിത്തലയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവില്‍ ഗ്യാരേജും നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: