തകഴി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യാജ പ്രസ്ഥാവന നടത്തുന്നതായി തകഴി വികസന സമിതിയുടെ ആരോപണം. തകഴി പഞ്ചായത്തിലെ 14 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം പരിഹരിച്ചുവെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണെന്ന് തകഴി വികസന സമിതി കുറ്റപ്പെടുത്തി. കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ക്ക് പടഹാരം പമ്പ് ഹൗസ് ഉപരോധിക്കേണ്ടി വന്നു. എന്നിട്ടും തകഴിയില്‍ കുടിവെള്ള ക്ഷാമമില്ലെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. തകഴി നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് കരുമാടി മോഹനന്, സെക്രട്ടറി ബൈജു നാരാണത്ത് എന്നിവര്‍ കുറ്റപ്പെടുത്തി. അടിയന്തരമായി കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ സഹായത്തോടെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: