ആലപ്പുഴ: മൂന്നാമത് സംസ്ഥാന ത്രീ ഓണ്‍ ത്രീ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 11, 12 തീയതികളില്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും. പി.ഒ. ഫിലിപ് മെമ്മോറിയല്‍ ട്രോഫിക്കും കെ. ചാക്കോ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടി സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ അണിനിരക്കും. പത്ത് മിനിറ്റാണ് കളിസമയം. ഇതിനകം ആദ്യം 21 പോയിന്റുകള്‍ നേടുന്നവരെയും വിജയികളായി പ്രഖ്യാപിക്കും. വൈഎംസിഎ റീജണല്‍ ചെയര്മാന് ലെബി ഫിലിപ് മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഷിപ് യാര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഡി. പോള്‍ രഞ്ജന്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: