ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ മുതല്‍ ശമ്പള പരിഷ്കരണം അനുവദിച്ച് നല്‍കണമെന്ന് എല്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എന്‍. രമേശന്. എന്‍ജിഒ സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടന്ന കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്നും മുന്‍കാല പ്രാബല്യ തീരുമാനമെടുത്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞപ്പോള്‍ ഇടതു-വലത് ജനപ്രതിനിധികളും സര്‍വീസ് സംഘടനകളും മൗനം പാലിക്കുകയായിരുന്നുവെന്നത് ജീവനക്കാര്‍ മനസിലാക്കണം. മാണി ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധനാണെന്നാണ് സിപിഎം നേതൃത്വം നേരത്തെ പറഞ്ഞത്. ആ മാണി ബജറ്റ് വില്പനക്കാരനാണെന്ന് ജനങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
10-ാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, തസ്തികകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, പെന്ഷന് പ്രായം അറുപതായി ഏകീകരിക്കുക, ബസ്, ചാര്‍ജ് നിത്യോപയോഗ സാധന വിലകളും കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, സെക്രട്ടറി എല്‍. ജയദാസ്, സംസ്ഥാന സമിതിയംഗം എ. പ്രകാശ്, വി. അശോക് കുമാര്‍, കെ.ആര്. രമാദേവി, സുമേഷ് ആനന്ദ്, സോളിമോന്‍, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: