മാന്നാര്‍: പരുമലയില്‍ പമ്പാനദീ തീരം വ്യാപകമായി കൈയേറുന്നതായി പരാതി. ഒരു സ്വകാര്യ നഴ്സിങ് കോളേജ് അധികൃതരാണ് പമ്പാനദി വ്യാപകമായി കൈയേറ്റം നടത്തിയിരിക്കുന്നത്. സമീപത്തുള്ള ഒരു കെട്ടിടം പൊളിച്ച് നീക്കിയതിന്റെ അവശിഷ്ടങ്ങള്‍ ലോറികളില്‍ നദീ തീരത്ത് തള്ളിയാണ് കൈയേറ്റം നടത്തിയത്.
എന്നാല്‍ നാട്ടുകാര്‍ പൗരസമതി രൂപീകരിച്ച് രംഗത്ത് വരുകയും ആറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കുറെ നീക്കം ചെയ്യേണ്ടി വന്നു. നദി തീരം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് അനുവദിച്ച് നിര്‍മ്മാണങ്ങള്‍ നടത്തിവരുകയാണ്. അതിന് സമീപമുള്ള പാടശേഖരത്തിലേക്കുള്ള നീര്ച്ചാല് മൂടാന്‍ പാടില്ലെന്ന പൗരസമതിയുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. കൂടാതെ സംരക്ഷണ ഭിത്തി കെട്ടുമ്പോള്‍ നദിയുടെ പുറമ്പോക്ക് ഒഴിച്ച് മാത്രമേ കെട്ടാവൂവെന്നും പൗരസമിതിക്കാര് ആവശ്യപ്പെട്ടരുന്നു.
എന്നാല്‍ ഏപ്രില്‍ ഒമ്പതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതറിഞ്ഞ് പൗരസമിതി പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ഇരുവരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കത്തെത്തുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: