സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും പ്രശസ്ത കമന്റേറ്ററുമായിരുന്ന റിച്ചി ബെനോ (84) അന്തരിച്ചു. സ്കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
952ല്‍ അരങ്ങേറിയത് മുതല്‍ ഓസീസ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു റിച്ചി. 12 വര്‍ഷം നീണ്ട കരിയറിനിടെ 63 ടെസ്റ്റുകളില്‍ ഓസ്ട്രേലിയക്കായി കളത്തിലിറങ്ങി. ലെഗ് ബ്രേക്ക് ഗൂഗ്ലിയെ ഫലപ്രദമായി ഉപയോഗിച്ച താരം കരിയറില്‍ 248 വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം 2201 റണ്‍സും നേടിയതിലൂടെ ടെസ്റ്റില്‍ 200 വിക്കറ്റും 2000 റണ്‍സും നേടുന്ന ആദ്യ താരവുമായി റിച്ചി.
അതേസമയം നായകന് എന്ന നിലയില്‍ ബെനോ വന്‍ പരാജയമായിരുന്നു. ഒരു പരമ്പരനേട്ടം പോലും സ്വന്തമാക്കാനാകാതെ പോയ നായകനാണ് ബെനോ. വേള്‍ഡ് സിരീസ് മല്‍സങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ടീമിന്റെ ഭാഗമായിരിക്കെ തന്നെ ബിബിസി റേഡിയോയില്‍ കമന്റേറ്ററുടെ റോളിലെത്തിയ റിച്ചി കളി മതിയാക്കിയ ശേഷം ടെലിവിഷന്‍ സ്ക്രീനിലും ആ റോള്‍ ഭംഗിയാക്കി. ക്രിക്കറ്റിന്റെ ശബ്ദം എന്നാണ് റിച്ചി അറിയപ്പെട്ടിരുന്നത്. പതിഞ്ഞ ശബ്ദത്തില്‍ ക്രിക്കറ്റിന്റെ ആവേശം ഉയര്‍ത്തിയ റിച്ചി 2005ലെ ആഷസ് പരമ്പരയിലാണ് അവസാനമായി കളി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: