പൊന്‍കുന്നം: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാട്ടുപാറ, ഇളങ്ങുളം മേഖലകളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇളങ്ങുളം രണ്ടാം മൈല്‍ കൊപ്രാക്കളം മേഖലയില്‍ ഉണ്ടായ കാറ്റില്‍ കൊപ്രാക്കളം കൊല്ലംപറമ്പില്‍ സോമന്റെ പുരയിടത്തില്‍ നിന്ന പ്ലാവ് ഒടിഞ്ഞു വീണ് റോഡിലെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. പനമറ്റം രണ്ടാം മൈലിലെ രഘുനാഥ് പനമറ്റത്തിന്റെ കടയുടെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. പാട്ടുപാറ കണ്ടപ്ലാക്കല്‍ ത്രേസ്യാമ്മ ജോണ്‍, കിഴക്കേപ്പറമ്പില്‍ മിനി ടോമി എന്നിവരുടെ വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും, പാട്ടുപാറ മുണ്ടുവേലില് സി.വി. വര്‍ഗീസിന്റെ വീടിന്റെ നിരവധി ഓടുകളും കാറ്റില്‍ പറന്നു പോയി. കടവുപുഴ ശോഭന സന്തോഷിന്റെ പെട്ടിക്കടയുടെ മുകളിലേക്ക് പ്ലാവിന്റെ ശിഖിരങ്ങള്‍ ഒടിഞ്ഞു വീണ് കട തകര്‍ന്നു. പാട്ടുപാറ ആലഞ്ചേരി തോമസിന്റെ നിരപ്പേല്‍ സോമന്, പുതുപ്പറമ്പില്‍ ബാബു എന്നിവരുടെ വീടുകള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. മേഖലയില്‍ പലസ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: